
മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫിന് മുളയിൽ തീർത്ത കന്യകമറിയാമിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മാനിക്കുന്നു
കോട്ടയം : സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. വൈകീട്ട് 4 മണിയോടെയാണ് ചീഫ് വിപ്പ് സഭാ ആസ്ഥാനത്ത് എത്തിയത്. സഭാപിതാക്കൻമാരുടെ കബറിടങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. നഗരസഭാ കൗൺസിലർ അഡ്വ.ടോം കോര അഞ്ചേരിൽ, കേരള കോൺഗ്രസ് നേതാവ് എ.കെ.ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച്ച അരമണിക്കൂർ നീണ്ട് നിന്നു. സർക്കാർ ചീഫ് വിപ്പ് എന്ന നിലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാനും പിതാവ് പി.ജെ ജോസഫിനെപ്പോലെ രാഷ്ട്രീയരംഗത്ത് ശോഭിക്കുവാനും അപു ജോൺ ജോസഫിന് കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസിച്ചു.
Photo Courtesy - Google







